Latest News

ജഡ്ജിയുടെ വീട്ടിൽനിന്ന്‌ ബൈക്ക് മോഷ്ടിച്ചു

കൊല്ലം: ജഡ്ജിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം. വീടിനുമുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായ മൈലക്കാട് ഞാണ്ടക്കുഴി ക്ഷേത്രത്തിനുസമീപം പണയിൽവീട്ടിൽ ബദറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.[www.malabarflash.com]

ഗേറ്റിന്റെ പുട്ടുപൊളിച്ച മോഷ്ടാക്കൾ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. മുറികളിലാകെ പരിശോധന നടത്തിയെങ്കിലും ഒന്നും കവർന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ജഡ്ജിയുടെ കുടുംബം രണ്ടുദിവസമായി സ്ഥലത്തില്ലായിരുന്നു. ചുവന്ന നിറത്തിലുള്ള ഹോണ്ട യൂണികോൺ ബൈക്കാണ് മോഷണംപോയത്. ശനിയാഴ്ച രാവിലെ ജഡ്ജിയുടെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ടത്. വിവരമറിഞ്ഞ് ചാത്തന്നൂർ എസ്.ഐ. സാജുവിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവുശേഖരിച്ചു. ചാത്തന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.