Latest News

മുസ്ലിം പ്രാതിനിധ്യം നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയം -സമസ്ത

കോഴിക്കോട്: പാര്‍ലമെന്‍റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം. ജനസംഖ്യാനുപാതികമായി മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.[www.malabarflash.com]

ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്സിനെതിരെയുളള പ്രതിഷേധം ഉമ്മര്‍ ഫൈസി തുറന്നു പറഞ്ഞങ്ങത്‌

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്‍റെ പേരിലുണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാൽ, രാഹുലിന് വേണ്ടി സീറ്റ് ഒഴിയുന്ന ടി. സിദ്ദീഖിന് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നൽകണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.