അടൂർ: രണ്ടു രാവും ഒരു പകലും പോലീസിനെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ ടെൻഷൻ അടിപ്പിച്ച പത്താം ക്ലാസുകാരിയെ ഒടുവിൽ കണ്ടെത്തി.[www.malabarflash.com]
വ്യാഴാഴ്ച വൈകീട്ട് എസ്.എസ്.എൽ.സി അവസാന പരീക്ഷയും എഴുതിയ ശേഷം കാമുകനൊപ്പം നാടുവിട്ട പെൺകുട്ടി പോലീസ് അന്വേഷിച്ചു വരുന്നതുകണ്ട് കാമുകന്റെ വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു സ്റ്റേഷനിൽനിന്ന് എട്ടുവണ്ടി പോലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവും പകലുമായി പെൺകുട്ടിക്ക് വേണ്ടി അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പെൺകുട്ടിക്ക് വേണ്ടി രാപകൽ തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ 10ന് മണക്കാല ജങ്ഷനിൽ ഫെഡറൽ ബാങ്കിന് പിന്നിലെ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പെൺകുട്ടിയെ നാട്ടുകാരാണ് പോലീസിൽ ഏൽപിച്ചത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കൊടുമൺ സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക വിവരം.
കാമുകന്റെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ആദ്യദിവസം ഒരു വയലിന് സമീപമാണ് ഒളിച്ചിരുന്നത്. അവിടെനിന്ന് മാവിൽനിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ചു. ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു. കാമുകനും മറ്റു ചിലരും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
വ്യാഴാഴ്ച വൈകീട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന 19കാരനൊപ്പം പെൺകുട്ടി ഒളിച്ചോടിയത്. പരീക്ഷ തീർന്ന് കൂട്ടുകാർക്കൊപ്പം ഇറങ്ങിയ പെൺകുട്ടി കാമുകൻ വാടകക്ക് എടുത്ത കാറിൽ സ്ഥലംവിടുകയായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ രക്ഷിതാക്കാൾ കൊടുമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

No comments:
Post a Comment