ഉദുമ: പാലക്കുന്ന് ഭരണി ഉത്സവത്തിന് തുടര്‍ച്ചയായി 46 വര്‍ഷമായി തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കുന്ന ഉദുമ പടിഞ്ഞാര്‍ പ്രാദേശിക സമിതി നിലവില്‍വന്നിട്ട് 60 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിരകളി, ഒപ്പന മത്സരങ്ങള്‍ നടത്തും.[www.malabarflash.com]
മേയ് അഞ്ചിന് നടത്താനിരുന്ന മത്സരം മേയ് ഒന്നിന് ഒതവത്തെ അംബിക എ.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. തിരുവാതിരയില്‍ ഇരുപതും ഒപ്പനയില്‍ പതിനൊന്നും അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം.
വിജയികള്‍ക്ക് 20,000, 15,000, 10,000 രൂപ വീതം സമ്മാനങ്ങള്‍ നല്‍കും. ശ്രീധരന്‍ കാവുങ്കാല്‍ (പ്രസി.), പ്രഭാകരന്‍ കൊപ്പല്‍ (വൈ. പ്രസി.), കെ.വി.രാഘവന്‍ (സെക്ര.), യു.രാഘവന്‍ (ജോ.സെക്ര.), കണ്ണന്‍ കടപ്പുറം (ഖജാ.) എന്നിവരാണ് സമിതിയുടെ നിലവിലെ ഭാരവാഹികള്‍. ഫോണ്‍: 9074064359, 9447238140.
No comments:
Post a Comment