ദുബൈ: ദുബൈ കെ.എം.സി.സി വർഷം തോറും സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പുസ്തക എക്സ്ചേഞ്ച് മേള അബൂദാബി മോഡൽ സ്കൂൾ പ്രധാനധ്യാപിക ഡോ.ഹസീന ബീഗം ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം എളേറ്റിൽ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഭീമമായ ചിലവിൽ പുസ്തകങ്ങൾ വാങ്ങേണ്ടി വരുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതിയിൽ ഒട്ടേറെ വിദ്യാർത്ഥികൾ കുടുംബാങ്ങളുമായി എത്തി പ്രയോജനപ്പെടുത്തി. ദുബൈയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന പദ്ധതിയാണെന്ന് പങ്കെടുത്തവർ വിലയിരുത്തി.
വരും ദിവസങ്ങളിലും ദുബൈ കെ.എം.സി.സി.ആസ്ഥാനത്ത് പുസ്തക എക്സ്ചേഞ്ച് മേള ഉണ്ടാകുന്നതാണ്, വിദ്യാര്‍ത്ഥികള്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണം എന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു,
കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കെ,ഹംസ തൊട്ടി,അശ്റഫ് കൊടുങ്ങല്ലൂർ,അഡ്വ:സാജിദ് അബൂബക്കർ, എം.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, ഒ.മൊയ്തു, യുസുഫ് മാസ്റ്റർ, മജീദ് മടക്കിമല, അഡ്വ:ഇബ്രാഹീം ഖലീൽ, കെ.പി.എ സലാം, സാദിഖ് തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി. മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി.കെ നന്ദിയും പറഞ്ഞു.
No comments:
Post a Comment