ബേക്കല്‍: പ്രസവത്തിനിടെ ഉമ്മയും കുഞ്ഞും മരണപ്പെട്ടു. ചിത്താരി സ്വദേശിയും ഇപ്പോള്‍ തച്ചങ്ങാട് സ്‌കുളിനടുത്ത് താമസക്കാരനുമായ മജീദിന്റെ ഭാര്യ ഹസീന (26) യും കുഞ്ഞുമാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. സ്ഥിരമായി കാണിച്ചിരുന്ന ഡോക്ടറെ കാണിച്ചു ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വന്നിരുന്നു. വീണ്ടും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. അല്‍പ സമയത്തിനു ശേഷം ഹസീനയും മരണത്തിന് കീഴടുങ്ങുകയായിരുന്നു.
മജീദും പെരിയയിലെ സ്വദേശിനിയായ ഹസീനയും അഞ്ച് വര്‍ഷം മുമ്പാണ് തച്ചങ്ങാട് താമസം വന്നത്.
മൗവ്വല്‍ ഇമാം ഹുസൈന്‍ ബിന്‍ ഖബര്‍സ്ഥാനില്‍ ഒരേ കബറിലാണ് ഹസീനയുടെയും കുഞ്ഞിനെയും ഖബറടക്കിയത്. അമ്മ: ആയിഷ
No comments:
Post a Comment