ന്യൂഡൽഹി: ട്വിറ്ററിൽ ചൗക്കിദാർ (കാവൽക്കാരൻ) എന്നു പേരുമാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യങ്ങളുമായി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നു കാണാതായ വിദ്യാർഥി നജീബ് അഹമ്മദിന്റെ ഉമ്മ. തന്റെ മകൻ എവിടെയെന്നാണ് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പ്രധാനമന്ത്രിയോടു ചോദിക്കുന്നത്.[www.malabarflash.com]
താങ്കൾ കാവൽക്കാരനാണെങ്കിൽ എന്റെ മകൻ നജീബ് എവിടെയാണെന്നു പറയൂ. എന്തുകൊണ്ടാണ് എബിവിപി ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തത്. എന്തുകൊണ്ടാണ് രാജ്യത്തെ മൂന്നു പ്രമുഖ അന്വേഷണ ഏജൻസികൾ എന്റെ മകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത്- വെയർ ഈ നജീബ് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ നജീബിന്റെ ഉമ്മ ഫാത്തിമയുടെ ചോദിക്കുന്നു.
2016 ഒക്ടോബർ 15-നാണ് ജഐൻയുവിലെ മഹി മാണ്ഡ്വി ഹോസ്റ്റലിൽനിന്ന് ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി വിദ്യാർഥിയായ നജീബിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. നജീബിനെ കാണാതായതിന്റെ തലേദിവസം എബിവിപി പ്രവർത്തകരിൽ ചിലർ ഹോസ്റ്റൽ മുറിയിലെത്തി നജീബിനെ മർദിച്ചതായി വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം എഴുതിയ എഫ്ഐആറിൽ ഇക്കാര്യം രേഖപ്പെടുത്തിയില്ല.
തിരോധാനത്തിനു പിന്നിലുള്ളവരെന്നു നജീബിന്റെ കുടുംബം സംശയിച്ച ഒൻപത് വിദ്യാർഥികളെ ചോദ്യം ചെയ്തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്നു കേസ് അന്വേഷിച്ച സിബിഐ കോടതിയെ അറിയിച്ചു. നജീബിനു വേണ്ടി പാർലമെന്റിന്റെ മുന്നിലും ഡൽഹിയിലും നിരവധി സമരങ്ങളാണ് നജീബിന്റെ ഉമ്മ നടത്തിയത്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നു പറഞ്ഞ് രാഹുൽ ഗാന്ധി തുടക്കമിട്ട പ്രയോഗത്തിനു മറുപടിയായാണ് നരേന്ദ്ര മോദി പുതിയ പ്രചാരണത്തിനു തുടക്കമിട്ടത്. ചൗക്കിദാർ പരാമർശത്തിലൂടെ രാഹുൽ രാജ്യത്തിന്റെ കാവൽക്കാരെ അപമാനിക്കുകയാണെങ്കിൽ താൻ ഹൃദയത്തോടു ചേർക്കുകയാണെന്നു മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
ചൗക്കിദാർ (കാവൽക്കാരൻ) എന്ന് പേരിൽ കൂട്ടിച്ചേർത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും മത്സരമാണ് ഇപ്പോൾ നടക്കുന്നത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള രാഹുലിന്റെയും കോണ്ഗ്രസ് നേതാക്കളുടെയും പരാമർശത്തിനു അതേ നാണയത്തിൽ തിരിച്ചടി നൽകാമെന്നാണ് ബിജെപിയുടെ സൈബർ വിംഗിന്റെ കണക്കുകൂട്ടൽ.
അതേസമയം, ചൗക്കിദാർ പ്രയോഗത്തിനു മറുപടി ട്രോളുമായി എതിർ വിഭാഗവും ട്വിറ്ററിൽ സജീവമായിട്ടുണ്ട്.

No comments:
Post a Comment