പാലക്കാട്: സിപിഎം ഓഫീസിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി. പാലക്കാട് ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്.[www.malabarflash.com]
പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കോളജിൽ പഠിക്കുന്നതിനിടെ മാഗസിൻ തയാറാക്കൽ ചർച്ചക്ക് പാർട്ടി ഓഫീസിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതി വെളിപ്പെടുത്തിയത്.
അതേസമയം, യുവതിയുടെ പരാതി അവിശ്വസനീയമെന്ന് സിപിഎം ഭാരവാഹികൾ പ്രതികരിച്ചു. ആരോപണവിധേയനായ യുവാവിന് പാർട്ടിയുമായി യാതോരു ബന്ധവുമില്ല. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ആരോപണം മാത്രമാണിതെന്നും ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.

No comments:
Post a Comment