പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് എഎംഎച്ച്എസിലെ മുന്‍ അധ്യാപകനും മുന്‍ പിഎസ്‌സി മെമ്പറും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ഖജാഞ്ചിയും കുളത്തുര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി. രാവിലെ 5.25നായിരുന്നു അന്ത്യം.[www.malabarflash.com]
1964 മുതല്‍ തിരൂര്‍ക്കാട് എഎംഎച്ച് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990 മുതല്‍ 1994 വരെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.
പിഎസ്‌സിയുടെ ചരിത്രത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലില്‍ ഒരാളും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ള ആദ്യത്തെ മെമ്പറും മൗലവിയായിരുന്നു.
1980 ജൂലൈ 30 നു മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തില്‍ നിര്‍ണായക സ്ഥാനം മൗലവിക്കുണ്ട്. അധ്യാപക പ്രതിനിധിയായി ഭരണാധികരികളോട് നിരന്തര ചര്‍ച്ചകള്‍ക്കും മറ്റും നേത്യത്വം നല്‍കിയിരുന്നത് മൗലവിയായിരുന്നു.
No comments:
Post a Comment