കൊച്ചി: മുൻമന്ത്രി പി.കെ. ശ്രീമതിയുടെ വിവാദ പ്രസംഗത്തിനെതിരേ നൽകിയ പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ആർ.എം. രാജസിംഹ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.[www.malabarflash.com]
ഹർജി പരിഗണിക്കവേ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴന്പില്ലെന്നു കണ്ടെത്തിയതാണെന്നും രാഷ്ട്രീയപ്രേരിതമായ പരാതിയാണിതെന്നും സർക്കാർ അഭിഭാഷകൻ ഹർജിയിൽ മറുപടി നൽകി. ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകൾ കുളത്തിൽ മുങ്ങിക്കുളിക്കണമെന്നു പറയുന്നതു പുരുഷന്മാർക്കു സ്ത്രീ സൗന്ദര്യം ആസ്വദിക്കാനാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ടയിൽ സംഘടിപ്പിച്ച യോഗത്തിൽ പി.കെ. ശ്രീമതി പറഞ്ഞെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.
ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഈ പരാമർശത്തിനെതിരേ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശബരിമല പ്രശ്നത്തിനിടെ മതവികാരം വ്രണപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണു പി.കെ. ശ്രീമതി നടത്തിയതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

No comments:
Post a Comment