മസ്‌ക്കത്ത്: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കു കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി ജി.സി.സി. തല വിളംബര സമ്മേളനങ്ങള്‍ക്ക് സലാലയില്‍ അയ്യൂബ് നബി (അ) മഖ്ബറ സിയാറത്തോടെ പ്രൗഡമായ തുടക്കം.[www.malabarflash.com]
കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയതു. ഐ.സി.എഫ് പ്രസിഡണ്ട് അഷ്‌റഫ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി.
ആര്‍ എസ് സി നാഷണല്‍ സെക്രട്ടറി യാസര്‍ പി.ടി, കെ സി എഫ് സെക്രട്ടറി ലത്വീഫ് സുള്ള്യ, അനസ് സഅദി, റാഫി ഹാജി, ഉസ്മാന്‍ സഖാഫി, ഷുകൂര്‍ പാറക്കടവ് പ്രസംഗിച്ചു. സുലൈമാന്‍ സഅദി സ്വഗതവും സാജിദ് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 20 സോഹാര്‍, 21 ബുറൈമി, 22 ഉച്ചക്ക് ബര്‍ക്ക, രാത്രി ഗോബ്ര, 23 കസബ്, 24 സീബ്, 25 റൂവി എിങ്ങനെയാണ് പരിപാടികള്‍.
No comments:
Post a Comment