കരമന: തിരുവനന്തപുരം കരമന തളിയിൽ നിന്നും തട്ടികൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ പോലീസ് തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.[www.malabarflash.com]
കരമന തളിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്.
ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യാവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിൽ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് നാട്ടുകാര്‍ കരമന പോലീസിന് പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പല സ്ഥലങ്ങളിൽ പോലീസു ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
തട്ടികൊണ്ടുപോയ വിവരമറിയിച്ചുവെങ്കിലും പോലീസ് ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അനന്ദുവിന്റെ സുഹൃത്തുക്കളാണ് ബൈക്കും മൃതദേഹവും രാവിലെ അന്വേഷിച്ച് കണ്ടെത്തിയത്. അനന്ദുവിന് വേണ്ടി ചൊവ്വാഴ്ച അന്വേഷണം നടക്കുന്നതിനിടെ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള അരുണിനെയും തട്ടികൊണ്ടുപോയെന്നൊരു പോലീസ് വിവരം ലഭിച്ചു. പക്ഷെ രാത്രിയോടെ അരുണ്‍ വീട്ടിൽ തിരിച്ചെത്തിയിരുന്നു.അരുണിനെ ആരും തട്ടികൊണ്ടുനപോയില്ലെന്നാണ് പോലീസ് പറയുന്നത്.
No comments:
Post a Comment