ദമ്മാം: ജി.സി.സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക്ദീനാർ കൾച്ചറൽ ഫോറത്തിന്റെ ലോഗോയുടെ പ്രകാശനം എസ്.എസ് .എഫ് അഖിലേന്ത്യ സെക്രട്ടറി ഡോ.ഫാറൂഖ് നഈമി സൗദി അറേബ്യയിലെ ദമ്മാമിൽ നിർവ്വഹിച്ചു.[www.malabarflash.com]
നവോഥാന വഴിയിൽ ഇതിഹാസം തീർത്ത സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സമരണാർത്ഥം രൂപം കൊണ്ട ഈ കൂട്ടായ്മ അഭി നന്ദനാർഹമാണെന്നും, ലോകത്താകമാനം മുന്നേറികൊണ്ടിരിക്കുന്ന സുന്നി പ്രസ്ഥാനിക കുടുംബത്തിന് ശക്തി പകരാൻ മാലിക്ദീനാർ കൾച്ചറൽ ഫോറം പ്രവത്തകർ മുന്നോട്ട് വരണമെന്നും ഫാറൂഖ് നഈമി ഉത്‌ബോധിപ്പിച്ചു.
ലത്തീഫ് സഅദി ഉർമി (റിയാദ്) അദ്ധ്യക്ഷത വഹിച്ചു.മുഹിമ്മാത്ത് ദുബായ് സെക്രട്ടറി എൻ.എ ബക്കർ അംഗഡിമുഗർ ഉത്ഘാടനം ചെയ്തു. സത്താർ കോരിക്കാർ ലോഗോ പരിചയപ്പെടുത്തി.സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ അനുമോദന പ്രസംഗം നടത്തി.
ഐ.സി.എഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് സമദ് മുസ്‌ലിയാർ, ഇബ്രാഹിം സഖാഫി തുപ്പക്കൽ(ദുബൈ) , ഉമ്മർ മാഹിൻ(ഷാർജ), ശിഹാബ് ഉർമി(റിയാദ്) , ഖാലിദ് മായിപ്പാടി(ദുബൈ), ബഷീർ ചെക്കുടൽ(ഒമാൻ), സക്കരിയാ( ബഹ്‌റൈൻ ), അബ്ദുല്ല ഹാജി പാടി (ഖത്തർ), റഫീഖ് ബാഡൂർ (കുവൈത്ത്) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
മുഹമ്മദ് പുണ്ടൂർ, സിദ്ധീഖ് സഖാഫി ഉർമി, അബ്ദുല്ല മാടത്തടക്ക തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാർ കോ-ഓർഡിനേറ്റ് ചെയ്തു. ലത്തീഫ് പള്ളത്തടക്ക സ്വഗതവും ബഷീർ കുമ്പോൽ നന്ദിയും പറഞ്ഞു.
No comments:
Post a Comment