ലണ്ടന്‍: മൂന്ന് വയസുകാരിയായ മകളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത കേസില്‍ അമ്മയ്ക്ക് 11 വര്‍ഷം തടവ്. ബ്രിട്ടനിലാണ് സംഭവം. 37 കാരിയായ യുവതിയാണ് കേസിലെ പ്രതി. ഇവര്‍ ദുര്‍മന്ത്രവാദിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ പശുവിന്റെ നാക്ക് ഉള്‍പ്പെടെ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെത്തിയിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉഗാണ്ട സ്വദേശിനിയാണ് യുവതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതിന് യുവതി നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഉയരത്തില്‍ വച്ചിരുന്ന പാത്രത്തില്‍ നിന്ന് ബിസ്‌ക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കത്തിയുടെ മുകളിലേക്ക് വീണാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും യുവതി ശ്രമിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ തെളിവു സഹിതം വാദിച്ചതോടെ കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
No comments:
Post a Comment