Latest News

എഎപിയുമായി സഖ്യ ചർച്ച പൊളിഞ്ഞു; ഡൽഹിയിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യശ്രമം പൊളിഞ്ഞു. സഖ്യ ചർച്ച എഎപി അട്ടിമറിച്ചെന്ന് ആരോപിച്ചു കോൺഗ്രസ് രംഗത്തുവന്നു. ഡൽഹിയിൽ 7 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവ് പിസി ചാക്കോ വ്യക്തമാക്കി.[www.malabarflash.com   

കോൺഗ്രസ് മൂന്ന് സീറ്റിലും എഎപി നാല് സീറ്റിലും എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. ഇത് എഎപി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞു എഎപി ചർച്ച മുടക്കുകയായിരുന്നു. ഓരോ സംസ്ഥാനത്തെയും സ്ഥിതിവിശേഷം വ്യത്യസ്തമാണെന്ന് എഎപിയെ ബോധിപ്പിച്ചെങ്കിലും അംഗീകരിക്കാൻ അവർ തയ്യാറായില്ലെന്നും ചാക്കോ പറഞ്ഞു. എന്തുകൊണ്ടാണ് എഎപി സഖ്യ ശ്രമത്തിൽ നിന്ന് പിൻമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ ശ്രമങ്ങൾക്ക് രാഹുൽഗാന്ധിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു സമാനമനസ്കരായ പാർട്ടികൾ ചേർന്ന് ബിജെപിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് കോൺഗ്രസിൻറെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർഥികളെ വെള്ളിയാഴ്ച  പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.