കൊച്ചി: മുസ്‌ലിം ലീഗിനോടുള്ള കലിപ്പ് തീരാതെ വീണ്ടും വിഷം ചീറ്റി ബി.ജെ.പി നേതാവ്. മുസ്‌ലിം ലീഗ് വൈറസാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മാറ്റം വരുത്തിയാണ് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്റെ കലിതുള്ളല്‍.[www.malabarflash.com]
മുസ്‌ലിം ലീഗ് വൈറസല്ല എയ്ഡ്‌സാണെന്നാണ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം. മുസ്‌ലിം ലീഗ് കേരളത്തിലെ മത സംഘടനയാണ്. ജിന്നയുടെ പാരമ്പര്യമാണ് ലീഗിന്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിടുമ്പോഴാണ് ബി ഗോപാലകൃഷ്ണന്റെ അതിലും വികൃതമായ പരാമര്‍ശം.

കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണ്. തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാന്‍ പറ്റിയ ആളാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ്. രാഹുല്‍ തട്ടിപ്പ് ഹിന്ദു ആണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം കേരളത്തില്‍ നടത്തുന്ന അറുകൊലക്ക് സാന്ത്വനം നല്‍കുന്ന നടപടി ആണ് രാഹുല്‍ ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് മൗനാനുവാദം നല്‍കുന്ന നടപടിയാണ് രാഹുലിന്റേത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചെയ്ത വഞ്ചനയാണെന്നും പെരിയയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
യഥാര്‍ഥ സംഘ് പരിവാറുകാരന്റെ സ്‌നേഹപ്രകടനം മാത്രമാണിതെന്നും മനുഷ്യനാകാന്‍ യോഗ്യതയില്ലാത്തവരേ നേതാക്കളാക്കിയാല്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമെന്നുമാണ് ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍.

No comments:
Post a Comment