Latest News

നവജാത ശിശുവിനെതിരേ വര്‍ഗീയ പോസ്റ്റ്; ഹിന്ദു രാഷ്ട്ര സേവകന്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള കാസര്‍കോട്ടെ ദ​മ്പ​തി​ക​ളു​ടെ 15 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ​തി​രേ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഹി​ന്ദു രാ​ഷ്ട്ര സേ​വ​ക​നെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.[www.malabarflash.com] 

മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​ന് എ​റ​ണാ​കു​ളം ക​ട​വൂ​ർ സ്വ​ദേ​ശി ബി​നി​ൽ സോ​മ​സു​ന്ദ​ര​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യെ "ജി​ഹാ​ദി​യു​ടെ വി​ത്ത്' എ​ന്നാ​ണ് ഇ​യാ​ൾ വി​ശേ​ഷി​പ്പി​ച്ച​ത്. പോ​സ്റ്റി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​ത്. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ബി​നി​ൽ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​രു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ആ​രോ ഹാ​ക്ക് ചെ​യ്തെ​ന്നാ​ണ് ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.