Latest News

അബദ്ധത്തിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തുപോയ യുവാവ് വിരൽ മുറിച്ചു

ലഖ‌്നൗ: അബദ്ധത്തിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തുപോയ യുവാവ് വിരൽ മുറിച്ചുകളഞ്ഞു. ബിഎസ‌്‌പി അനുഭാവിയായ പവൻകുമാറാണ് തനിക്കു പറ്റിയ അബദ്ധത്തിന് സ്വയംശിക്ഷ വിധിച്ചത്.[www.malabarflash.com] 

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശാന്തിപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അബ്ദുള്ളപുർ ഹൽസപുർ ഗ്രാമത്തിലെ വോട്ടറാണ് പവൻകുമാർ. വ്യാഴാഴ്ചയായിരുന്നു ബുലന്ദ്ഷഹർ മണ്ഡലത്തിൽ വോട്ടെടുപ്പ്. ബിജെപിയുടെ സിറ്റിങ‌് എംപിയായ ഭോലസിങ്ങും എസ‌്‌പി–ബിഎസ‌്‌പി–ആർഎൽഡി സഖ്യത്തിന്റെ യോഗേഷ‌് വർമയും തമ്മിലായിരുന്നു പ്രധാന മത്സരം.

യോഗേഷിന് വോട്ടു ചെയ്യാനാണ് പവൻകുമാർ സഹോദരനൊപ്പം എത്തിയതെങ്കിലും ശ്രദ്ധിക്കാതെ വോട്ടുകുത്തിയത‌് ബിജെപി സ്ഥാനാർഥിക്ക‌്. തനിക്കു പറ്റിയ അബദ്ധത്തിൽ ആകെ അസ്വസ്ഥനായ പവൻ വീട്ടിലെത്തിയശേഷമായിരുന്നു വിരൽ മുറിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. വിരൽ മുറിക്കുന്നതിന്റെ വീഡിയോ പവൻകുമാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് പുറംലോകം വിവരമറിഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.