Latest News

ജയിലില്‍വച്ച് മുസ്‌ലിം യുവാവിന്റെ ദേഹത്ത് "ഓം" ചിഹ്നം പതിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാരനായ മുസ്‌ലിം യുവാവിന്റെ പുറത്ത് ജയില്‍ സൂപ്രണ്ട് ഓം പതിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിനുത്തരവിട്ട് ഡല്‍ഹി കോടതി.[www.malabarflash.com]

നബ്ബിര്‍ അലിയാസ് പോപ എന്ന മുസ്‌ലിം യുവാവാണ്‌ തിഹാര്‍ ജയിലില്‍ ക്രൂരവും മനുഷ്യത്വരഹിതവുമായ മര്‍ദ്ദനത്തിരയായത്. ഇയാളെ രണ്ടു ദിവസത്തോളം പട്ടിണിക്കിടുകയും ചെയ്തിട്ടുണ്ട്.

നബ്ബിറിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അഡ്വക്കറ്റ് ജഗ്‌മോഹന്‍, മജിസ്‌ട്രേറ്റ് റിച്ച പരിഹറിനു മുന്‍പാകെ വിവരങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി ഇടപെടലുണ്ടായത്. തുടര്‍ന്ന് ഗുരുതര കുറ്റകൃത്യം നടത്തിയ തിഹാര്‍ ജയില്‍ ഡിജിപിക്കെതിരെ കോടതി നോട്ടീസയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കോടതി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റു സഹതടവുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.