ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ദന്തേവാഡ എംഎല്‍എ ഭീമ മണ്ടായടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. എംഎല്‍എ കൂടാതെ അഞ്ചു പോലീസുകാരാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
എംഎല്‍എയുടെ ഗണ്‍മാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൗകോണ്ഡ പോലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
വാഹനവ്യൂഹത്തിന് നേരെ ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്‌ഫോടനം നടത്തുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു എംഎല്‍എ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.

No comments:
Post a Comment