കാര്‍വാര്‍: ദക്ഷിണ കര്‍ണാടകയിലെ സിര്‍സിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുത്തേററ് മരിച്ച നിലയില്‍ കണ്ടെത്തി. അസ്സലാം ബാബാജാന്‍(22) ആണ് മരിച്ചത്.[www.malabarflash.com]
സിര്‍സിയിലെ കസ്തൂര്‍ബ നഗറില്‍ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ പിന്നാലെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ബിജെപി മൈനോറിറ്റി മോര്‍ച്ച വൈസ് പ്രസിഡന്റ് അനീഫ് തഹ്സീല്‍ദാര്‍ എന്നയാള്‍ക്ക് കുത്തേറ്റിരുന്നു. അനീഫ് തഹ്സീല്‍ദാര്‍ മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേ സ്ഥലത്താണ് അസ്സലാമിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അസ്സലാമിന്റെ തലയ്ക്ക് ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. ശരീരത്തില്‍ കുത്തേറ്റിട്ടുമുണ്ട്. സംഭവ സ്ഥലത്തു നിന്ന് പോലിസ് ഇരുമ്പ് വടി കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് സിര്‍സി മാര്‍ക്കറ്റ് പോലിസ് സ്റ്റേഷില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
No comments:
Post a Comment