Latest News

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളും പുറത്ത്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കല്യാശ്ശേരി മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.[www.malabarflash.com] 

കല്യാശ്ശേരിയിലെ മാടായിലെ 69, 70  എന്നീ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ്  ഓഫീസര്‍ക്ക് പരാതി നല്‍കി.
മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70-ാം നമ്പര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69-ാം ബൂത്തിലും രണ്ടുതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

യുഡിഎഫിന്റെ സ്വാധീന പ്രദേശങ്ങളിലും കള്ളവോട്ട് നടന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ അഭാവമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നതിന് തടസ്സമായി നിന്നിരുന്നത്. എന്നാല്‍  ഇതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

69,70 എന്നീ ബൂത്തുകള്‍ ബൂത്ത് പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലായിരുന്നു സജ്ജീകരിച്ചത്. ഇവിടങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തവന്നത്. 69-ാം നമ്പര്‍ ബൂത്തിലെ 387 -ാം നമ്പര്‍ വോട്ടറാണ് കള്ളവോട്ട് ചെയ്ത മുഹമ്മദ് ഫായിസ്. അതേ ബൂത്തിലെ 76-ാം മ്പര്‍ വോട്ടര്‍ ആഷിക്കാണ് മറ്റൊരാള്‍. ഇവര്‍ ഒന്നിലേറെ തവണ വോട്ടുചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുഹമ്മദ് ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആഷിക്കും രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തിട്ടുണ്ട്. ചൂട്ടാടുള്ള പ്രാദേശിക നേതാവ് സൈനു നല്‍കിയ സ്ലിപ്പുമായാണ് ഫായിസ് വോട്ടുചെയ്യാനെത്തുന്നത്. അതേസമയം കള്ളവോട്ട് ചോദ്യം ചെയ്ത എല്‍ഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.