തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിൽ മൂന്നു കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം.പി.സലീന, കെ.പി.സുമയ്യ, പദ്മിനി എന്നിവർ രണ്ടുവട്ടം വോട്ട് ചെയ്തു. സലീനയും സുമയ്യയും 19-ാം നമ്പർ ബൂത്തിലെ വോട്ടർമാരല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.[www.malabarflash.com]
കള്ളവോട്ട് ചെയ്ത മൂന്നു പേർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ വരണാധികാരിക്ക് തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും കമ്മീഷൻ ശുപാർശ ചെയ്തു. കള്ളവോട്ട് ചെയ്യാൻ എൽഡിഎഫ് ബൂത്ത് ഏജന്റ് സഹായിച്ചു. കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്റിനെതിരെയും നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ടിക്കാറാം മീണ തള്ളി. ഓപ്പൺ വോട്ടെന്ന സിപിഎമ്മിന്റെ വാദം വസ്തുതാവിരുദ്ധമാണ്. ഓപ്പൺ വോട്ട് എന്ന പേരിൽ വോട്ട് ചെയ്യാൻ സംവിധാനമില്ല. ചട്ടത്തിൽ കംപാനിയൻ വോട്ട് മാത്രമേയുള്ളു. കംപാനിയൻ വോട്ടിന് വോട്ടർ ഒപ്പമുണ്ടാകണമെന്നാണ് ചട്ടമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പ്രിസൈഡിംഗ് ഓഫീസർ ചട്ടങ്ങൾ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കളക്ടർമാർ അന്വേഷണം നടത്തണം. സംഭവത്തിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.

No comments:
Post a Comment