ദുബൈ: ഇന്ത്യക്കാരി യുവതിക്ക് ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ സുഖപ്രസവം. ഇതിന് വഴിയൊരുക്കിയതായകട്ടെ, വിമാനത്താവളത്തിലെ വനിതാ ഇൻസ്പെക്ടറും. കഴിഞ്ഞ ദിവസം ടെർമിനൽ രണ്ടിലായിരുന്നു സംഭവം.[www.malabarflash.com]
വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ, ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഓഫ് എയർപോർട്ട് സെക്യുരിറ്റി ഹനാൻ ഹുസൈൻ മുഹമ്മദ് അവസരോചിതമായി ഉണരുകയും യുവതിയെ വിമാനത്താവളത്തിലെ ഇൻസ്പെക്‌ഷൻ മുറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. അവിടെ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. റെക്കോർഡ് സമയത്തിലാണ് ഇൻസ്പെക്ടർ ഇതിനുള്ള വഴിയൊരുക്കിയത്.
ഹനാൻ ഹുസൈൻ മുഹമ്മദിനെ ദുബൈ പോലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യുരിറ്റി ഡയറക്ടർ ബ്രി.അലി ആതിഖ് ബിൻ ലഹെജ് ആദരിച്ചു. വളരെ മികവുറ്റ പ്രവർത്തനമാണ് ഉദ്യോഗസ്ഥ കാണിച്ചതെന്നു അദ്ദേഹം പറഞ്ഞു.
താൻ കാണുമ്പോൾ ഗർഭിണിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്ന് ഹനാൻ പിന്നീട് പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന ഏക പോംവഴി. എന്നാൽ, അതിനുള്ള സമയം പോലും ഇല്ലെന്ന് മനസിലായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല, യുവതിയെ ഇൻസ്പെക്‌ഷൻ മുറിയിലേയ്ക്ക് മാറ്റി ജീവൻ രക്ഷിക്കാൻ യത്നിക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതോടെ യുവതിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലായി. കൃത്യമായി ശ്വസിക്കാനാകാതെ കുഞ്ഞും മോശം സ്ഥിതിയിലായിരുന്നു. ഉടൻ തന്നെ നഴ്സുമാരുടെയും മറ്റും സഹായത്തോടെ കൃത്രിമ ശ്വാസം നൽകുകയും ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരെ ലത്തീഫാ ആശുപത്രിയിലേയ്ക്ക് മാറ്റി.

ജനറൽ ഡിപാർട്ട്മെൻ്റ് ഓ ഫ് എയർപോർട്ട് സെക്യുരിറ്റി കമ്മിറ്റി നിയോഗിച്ച പോലീസ് പ്രതിനിധി സംഘം യുവതിയെയും കുഞ്ഞിനെയും സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
No comments:
Post a Comment