ഉദുമ: ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടികലാശത്തിനിടെ ഉദുമയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പ്രകടനത്തിനിടെ സിപിഎമ്മിന്റെ ബസ്റ്റാന്റിന് മുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി കയറിയതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകരും തിരിച്ച് കല്ലേറ് നടത്തി. ഇതോടെ സംഘര്‍ഷം രൂക്ഷമായി.
ഇതോടെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ഗ്രാനൈഡ് പ്രയോഗിക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
No comments:
Post a Comment