കൊച്ചി: തിരുവല്ല സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിദേശ മലയാളി അറസ്റ്റിൽ. പത്തനംതിട്ട വൈക്കത്തു വീട്ടിൽ പോപ്സി എന്നു വിളിക്കുന്ന ജയിംസ് തോമസിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യത്തിനായി യുവതിയിൽനിന്നു 35 ലക്ഷം കൈക്കലാക്കിയതായും പരാതിയുണ്ട്.[www.malabarflash.com]
ഭാര്യയുമായി പിണങ്ങി കാനഡയിൽ താമസമാക്കിയ ജെയിംസ് ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് അസുഖം മൂലം രണ്ടു മാസത്തിലധികം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കിടന്ന യുവതിയെ പരിചരിക്കാൻ ഇയാൾ കൂടെ നിന്നു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയശേഷം യുവതിയോടൊപ്പം ഇയാൾ താമസമാക്കി. ഇതിനിടയിൽ ബിസിനസ് ആവശ്യങ്ങൾ പറഞ്ഞു പലതവണയായി 35 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് കാനഡയിൽ പോയ ഇയാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഈ വിവരമറിഞ്ഞ യുവതി എറണാകുളം അസിസ്റ്റൻറ് കമ്മീഷണർക്കു പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ സിനിമ നിർമാതാവാണെന്നാണു പ്രതി അവകാശപ്പെട്ടത്.

No comments:
Post a Comment