ഉദുമ: ബുള്ളറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. സി പി ഐ (എം) കോട്ടിക്കളം ബ്രാഞ്ച് അംഗമായിരുന്നു.[www.malabarflash.com]
ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് അടുത്താണ് അപകടം. സമീപത്തെ ഹോട്ടലില്‍ പോയി കെ.എസ് ടി.പി റോഡിലേക്ക് കയറുന്നതിനിടയില്‍ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് നാസര്‍ ഓടിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ നാസറിനെ സമീപത്തുള്ളവര്‍ ഓടിക്കൂടി മംഗലാപുരം ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഹാജറ.
മക്കള്‍: നൗഷീന, നിഫാന, നൗഷീര്‍, നാഫിഖ്.
മരുമകന്‍: നജീര്‍ പള്ളിക്കര തൊട്ടി.
സഹോദരങ്ങള്‍: ഗഫൂര്‍, ബഷീര്‍, ബീവി, അസ്മ, പരേതനായ അബ്ദുല്ല.
മക്കള്‍: നൗഷീന, നിഫാന, നൗഷീര്‍, നാഫിഖ്.
മരുമകന്‍: നജീര്‍ പള്ളിക്കര തൊട്ടി.
സഹോദരങ്ങള്‍: ഗഫൂര്‍, ബഷീര്‍, ബീവി, അസ്മ, പരേതനായ അബ്ദുല്ല.
No comments:
Post a Comment