Latest News

രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ തട്ടിക്കൊണ്ടുവന്ന യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

നീലേശ്വരം: രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ തട്ടിക്കൊണ്ടുവന്ന യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. കൊല്ലമ്പാറയിലെ ബേബിയുടെ മകന്‍ സോജന്‍ എന്ന സെബാസ്റ്റ്യന്റെ കെഎല്‍ 60 എ 8720 നമ്പര്‍ ഓട്ടോറിക്ഷയാണ് വെളളിയാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത്.[www.malabarflash.com]

സെബാസ്റ്റ്യന്‍ ഒരാഴ്ച മുമ്പ് കമ്പല്ലൂരിലെ രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് സോജനെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഈ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷക്ക് തീവെച്ചതെന്ന് സംശയിക്കുന്നതായി സോജന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അന്യമതസ്ഥയായ യുവതിയെ പ്രണയിച്ചാണ് സോജന്റെ ബന്ധു കൂടിയായ കമ്പല്ലൂരിലെ യുവാവ് വിവാഹം കഴിച്ചത്. അഞ്ചും ഒന്നും വയസുള്ള രണ്ട് മക്കളുടെ മാതാവായ യുവതി ഇതിനു ശേഷമാണ് സോജനുമായി പ്രണയത്തിലായത്. സോജന്റെ പരാതിപ്രകാരം നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.