പെരിന്തല്‍മണ്ണ: യുവതിയായി വേഷം ധരിച്ചെത്തി സ്ത്രീകളോട് അപമര്യാധയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണക്കടുത്ത കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്.[www.malabarfash.com]
പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലിസിന് കൈമാറുകയായിരുന്നു. മേലാറ്റൂര്‍ സ്വദേശിയായ യുവാവ് പാന്റിനും ഷര്‍ട്ടിനും മീതെയായി യുവതികള്‍ ധരിക്കുന്ന പുതിയ ഫാഷനിലുള്ള കാലറ്റം വരെ നീണ്ടു കിടക്കുന്നവസ്ത്രമാണ് ധരിച്ചിരുന്നത്.
മുഖം മൂടിയിരുന്നെങ്കിലും മീശ ഒളിപ്പിക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്. യുവാവിന്റെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അറിയിച്ചതോടെയാണ് ആള്‍മാറാട്ടം വെളിച്ചത്തായത്. അതേസമയം യുവാവിന് മാനസിക അസ്വസ്ഥത ഉള്ളതായി പോലിസ് പറഞ്ഞു.
No comments:
Post a Comment