ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002ലെ വര്‍ഗ്ഗീയ കലാപത്തില്‍ അക്രമിസംഘം പിഞ്ചുകുഞ്ഞുള്‍പ്പെടെ ഏഴ് ബന്ധുക്കളെ കണ്മുന്നില്‍ കൊലപ്പെടുത്തുകയും ഗര്‍ഭിണിയായിരിക്കെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്‌ത ബില്‍ക്കീസ് ബാനുവിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്കകം 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു.[www.malabarflash.com]
കൂടാതെ സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെടുന്ന സ്ഥലത്ത് വീടും നല്‍കണമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ നിര്‍ദ്ദേശിച്ചു.
കേസില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും ജസ്‌റ്റിസ്‌മാരായ ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതോടെ ഗുജറാത്ത് കലാപത്തില്‍ കൊടും ക്രൂരത അരങ്ങേറിയ മറ്റൊരു കേസാണ് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ തീര്‍പ്പാകുന്നത്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ നഷ്‌ടപരിഹാരം പോരെന്ന് കാട്ടി ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

No comments:
Post a Comment