Latest News

ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐഎസ്

കൊളംമ്പോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ തങ്ങളാണെന്ന അവകാശ വാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസ്. തീവ്രവാദ സംഘനടയുടെ വാർത്താ ഏജൻസിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ അമാഖ് പുറത്ത് വിട്ടിട്ടില്ല.[www.malabarflash.com]

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.