Latest News

ഉദുമ കുന്നിൽ മഖാം ഉറൂസ് തുടങ്ങി

ഉദുമ: ഉദുമ കുന്നിൽ മുഹ് യുദ്ധീൻ പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുൽ ഖാദരിൽ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷം തോറും കഴിച്ച് വരാറുള്ള ഉറൂസ് നേർച്ച തുടങ്ങി.[www.malabarflash.com]

സമൂഹ സിയാറത്ത്, ദിക്റ് ദുആ മജ് ലിസ്, സ്വലാത്ത് വാർഷികം, മതപ്രഭാഷണം , മൗലീദ് പാരായണം എന്നിവയാണ് പ്രധാന പരിപാടികൾ.

ഉദുമ പടിഞ്ഞാർ-എരോല്‍ ഖാസി സി.എ. മുഹമ്മദ് കുഞ്ഞി മുസ് ലിയാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കുന്നിൽ മുഹ് യുദ്ദീൻ പള്ളി കമ്മിറ്റി പ്രസിഡന്റ് എം. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ തൈവളപ്പിൽ സ്വാഗതം പറഞ്ഞു.വിശാലന്‍ മാസ്റ്റര്‍, ഇബ്രാഹിം കുന്നിൽ, പി.എം യൂസഫ്, യു.എം.ഹസൈനാർ ഹാജി, കുന്നിൽ പള്ളി ഇമാം സി.കെ. അബ്ദുൽ ഹമീദ് മുസ് ലിയാർ സംബന്ധിച്ചു. അബൂബക്കർ സിദ്ദീഖി ഫൈസി കുമത്തൂർ മത പ്രഭാഷണം നടത്തി.

ബുധനാഴ്ച രാത്രി ഏഴിന് അബ്ദുൽ റഹിമാൻ സഅദി ഓണക്കാട് മതപ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി ഏഴിന് സ്വലാത്ത് വാർഷികത്തിനും ദിക്റ് ദുആ മസ്ജിലിസ്, കൂട്ടുപ്രാർത്ഥനക്ക് കോട്ടിക്കുളം ഖത്തീബ് അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ നേതൃത്വം നൽകും. സി.കെ. അബ്ദുൽ ഹമീദ് മൗലവി സ്വാഗതം പറയും. 26 ന് രാത്രി ഏഴിന് ഡോ. മുഹമ്മദ് സലീം നദ്മി,

27 ന് ഹാരിസ് ഹിമമി സഖാഫി പരപ്പ മതപ്രഭാഷണം നടത്തും.
28 ന് ഉച്ചയ്ക്ക് രണ്ടിന് മൗലീദ് പാരായണം . നാലിന് സ്നേഹവിരുന്ന് .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.