ഉദുമ: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു നൂല്‍ ബന്ധത്തിന്റെ തടസം മാത്രമേ ഉളളൂവെന്ന് മന്ത്രി കെ ടി ജലീല്‍. പാലക്കുന്നില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
ജയിച്ചാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്. കോണ്‍ഗ്രസില്‍ അവശേഷിക്കുന്നവര്‍ ബിജെപി നല്‍കിയ ഓഫര്‍ മതിയാകാത്തത് കൊണ്ടാണ് നില്‍ക്കുന്നത്. ആവശ്യമായ വില നല്‍കിയാല്‍ അവരും ബിജെപിയിലേക്ക് പോകും.
മുത്തലാഖ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ ഒരു കോണ്‍ഗ്രസ് എംപിയുടെയും കൈ ഉയര്‍ന്നില്ല. ലീഗിന്റെ എംപി കുഞ്ഞാലിക്കുട്ടി കല്ല്യാണം കൂടി നടക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നയം വ്യക്തമായി.
42 ശതമാനം മാത്രം ഹാജര്‍ നിലയാണ് കുഞ്ഞാലിക്കുട്ടിക്ക് പാര്‍ലമെന്റില്‍. വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായത് ലജ്ജാകരമാണ്. മുത്തലാഖ് നിയമത്തെ എതിര്‍ത്ത 11 ല്‍ എട്ട് വോട്ട് ഇടതുപക്ഷത്തിന്റെതായിരുന്നു.
ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി ഇത്തരം നിയമം എങ്ങനെയാണ് നടപ്പാക്കുക. ഇത് എങ്ങനെ ന്യായവും നീതിയുമാകുമെന്ന് ചോദിച്ചത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അല്ലാതെ കോണ്‍ഗ്രസോ മുസ്ലിംലീഗ് നേതാക്കളോ അല്ല.
ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ. കോണ്‍ഗ്രസ് ഭരണ കാലത്താണ് 19 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത്.
ബീഫ് കഴിച്ചതിന്റെ പേരില്‍ നാല്‍പതിലേറെ പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായത്. ഭക്ഷണത്തിന്റെ പേരില്‍ ഇനിയൊരു ആള്‍ക്കൂട്ട കൊലപാതകം ഉണ്ടാവില്ലെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ.
അമേഠിയില്‍ തോല്‍വി മണത്ത രാഹുല്‍ ബിജെപിയെ നേരിടാതെ വയനാട്ടില്‍ പച്ചക്കൊടിയുടെ തണലില്‍ രക്ഷതേടിയാണ് എന്നാല്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കേരള ജനത എന്ന് അദ്ദേഹത്തിന് വൈകാതെ മനസിലാകും.
മധു മുതിയക്കാല്‍ അധ്യക്ഷനായി. എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് സെമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ മണികണ്ഠന്‍, മെയ്തീന്‍കുഞ്ഞി കളനാട്, എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. വി ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
പടന്നയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ സി അബ്ദുള്‍ റഹിമാന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ, ടി വി ഗോവിന്ദന്‍, കെ പി വത്സലന്‍, കെ സുധാകരന്‍, വിജയകുമാര്‍, വി കെ ഹനീഫ ഹാജി, വി വി കൃഷ്ണന്‍, കെ വി അസീസ് എന്നിവര്‍ സംസാരിച്ചു. ടി പി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
എല്‍ഡിഎഫ് ചെര്‍ക്കള ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഷാഫി സന്തോഷ്‌നഗര്‍ അധ്യക്ഷനായി.എഐവൈഎഫ് സംസ്ഥാനസെക്രട്ടറി മഹേഷ് കക്കത്ത്, അഡ്വ. ഷെമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍റഹ്മാന്‍ ധന്യവാദ് സ്വാഗതം പറഞ്ഞു.
കുമ്പളയില്‍ നടന്ന എല്‍ഡിഎഫ് പഞ്ചായത്ത് റാലി മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി പി മുസ്തഫ, കെ ആര്‍ ജയാനന്ദ, സിപിഐ നേതാവ് ബി വി രാജന്‍, പി രഘുദേവന്‍, സഫറുള്ള ഖാന്‍, സിദിഖലി മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. സുബൈര്‍ സ്വാഗതം പറഞ്ഞു. ലീഗ്, എസ്ടിയു എന്നിവയില്‍നിന്ന് രാജിവച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച 16 പേരെ മന്ത്രി ജലീല്‍ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.

No comments:
Post a Comment