കണ്ണൂർ: മരിക്കുന്നതിനുമുന്പ് ഉമ്മയെ കാണാൻ തടവുകാരന് എസ്കോർട്ട് പരോൾ അനുവദിക്കാത്ത സംഭവത്തിൽ ജയിൽ മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ മുഹമ്മദ് മുസ്തഫയെയാണ് ഉമ്മയെ കാണാൻ അനുവദിക്കാതിരുന്നത്.[www.malabarflash.com]
തന്നോടൊപ്പം ശിക്ഷിച്ച കേസിലെ ഒന്നാം പ്രതിക്കു ഭാര്യയെയും കുട്ടിയെയും കാണാൻ എസ്കോർട്ട് പരോൾ അനുവദിച്ചതായും തനിക്ക് ഉമ്മയെ കാണാനോ ഭൗതികശരീരം കാണാനോ അവസരം നൽകിയില്ലെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ഗുരുതരരോഗം ബാധിച്ച വിവരമറിഞ്ഞ് ഉമ്മയെ കാണാൻ പരോൾ ചോദിച്ചിട്ടും നൽകിയില്ലെന്നും പരാതിയിലുണ്ട്.
കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്പ്രകാരം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണു പരാതിക്കാരൻ. ആറു വർഷമായി തടവിൽ കഴിയുന്നു. ഏഴു വർഷം കഴിഞ്ഞാൽ മാത്രമേ പരോൾ അനുവദിക്കുകയുള്ളൂവെന്നാണ് ജയിൽ അധികൃതരുടെ നിലപാട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കൽപ്പറ്റ ഡിവൈഎസ്പിയിൽനിന്നു റിപ്പോർട്ട് വാങ്ങിയിരുന്നു. പോലീസ് റിപ്പോർട്ട് പരാതിക്കാരന് അനുകൂലമായിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ കൊലചെയ്ത സ്ത്രീയുടെ മകനും ഭർത്താവും പരോൾ അനുവദിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജയിൽ ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കേസ് കണ്ണൂർ സിറ്റിംഗിൽ പരിഗണിക്കും.

No comments:
Post a Comment