മണ്ണാർക്കാട്: മുസ‌്ലിംലീഗിനോടുള്ള എതിർപ്പ് മുസ്ലിങ്ങളോടുള്ള വിരോധമാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.[www.malabarflash.com]
വയനാടിനെ പാകിസ്ഥാനെന്ന് പറഞ്ഞ് അപമാനിച്ച അമിത് ഷായുടെ പ്രസ്താവന തള്ളിപ്പറയാത്ത കോൺഗ്രസ‌്, ലീഗ് നിലപാട് എങ്ങനെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകുമെന്ന് വ്യക്തമാക്കണം.
കോൺഗ്രസ‌്–- മുസ്ലിംലീഗ് നേതൃത്വം ഇവരുടെ പ്രസ്താവനയിൽ വിറങ്ങലിച്ച‌് നിൽക്കുകയാണ്.
എൽഡിഎഫ് മണ്ണാർക്കാട്ടും പിരായിരിയിലും ചേർന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോറ്റുവരുന്നവരെ സ്വീകരിക്കുന്ന മണ്ണല്ല, വയനാട്. ധീരപഴശ്ശിയുടെ പാരമ്പര്യമുള്ള മണ്ണാണ്. രാഹുൽ ഗാന്ധി എൽഡിഎഫിനോട് സൗമനസ്യം കാണിക്കേണ്ടതില്ല. പറയാനുള്ളതെല്ലാം പറഞ്ഞോട്ടെ, ഞങ്ങൾ അങ്ങോട്ടും പറയും, അത് താങ്ങാനുള്ള കെൽപ്പ് കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ ഇല്ലെന്നറിഞ്ഞാണ് പറയാത്തത്.
എൽഡിഎഫിന് ബാലികേറാമലയൊന്നുമല്ല ഇപ്പോഴത്തെ വയനാട്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 21,000 ആയിരുന്നത‌് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19,000 ആയി.
പൊതുമേഖലയുടെ കോർപറേറ്റ‌് വൽക്കരണം നടത്തുന്നതാണ് ബിജെപിയുടെ ഹിന്ദുത്വ ഭരണം. രാജ്യത്തിന്റെ സമ്പത്ത് 119 ശതകോടീശ്വരൻമാരിലൊതുങ്ങി. ഇതിനൊരു ബദലാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. പാലക്കാട് മണ്ഡലത്തിൽനിന്ന് എം ബി രാജേഷിനെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
കോടതിപ്പടി പ്രതിഭ മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ എൽഡിഎഫ് ചെയർമാൻ ജോസ്ബേബി അധ്യക്ഷനായി. പി എ റസാഖ് മൗലവി സംസാരിച്ചു. യു ടി രാമകൃഷ്ണൻ സ്വാഗതവും എം ഉണ്ണീൻ നന്ദിയും പറഞ്ഞു.
പിരായിരി പഞ്ചായത്ത് റാലി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസംബ്ലി മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.
പാർലമെന്റ് മണ്ഡലം സെക്രട്ടറി എം ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ, അസംബ്ലി മണ്ഡലം കൺവീനർ കെ വിജയൻ, ചെയർമാൻ കെ കൃഷ്ണൻകുട്ടി(സിപിഐ), കെ വേലു (സിപിഐ), കബീർ വെണ്ണക്കര(എൻസിപി), രമേഷ‌് കുമാർ (ജനതാദൾ), ടി കെ നൗഷാദ് (സിപിഐ എം) എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി എം പ്രേമദാസ് സ്വാഗതം പറഞ്ഞു.
പാർലമെന്റ് മണ്ഡലം സെക്രട്ടറി എം ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ, അസംബ്ലി മണ്ഡലം കൺവീനർ കെ വിജയൻ, ചെയർമാൻ കെ കൃഷ്ണൻകുട്ടി(സിപിഐ), കെ വേലു (സിപിഐ), കബീർ വെണ്ണക്കര(എൻസിപി), രമേഷ‌് കുമാർ (ജനതാദൾ), ടി കെ നൗഷാദ് (സിപിഐ എം) എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി എം പ്രേമദാസ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment