Latest News

തിളച്ച കറി ദേഹത്ത് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

പൊന്നാനി: തിളച്ച കറി ദേഹത്തേക്ക് മറിഞ്ഞ് പൊന്നാനിയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. പൊന്നാനി മിനിസിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന പുട്ടുംമാനകത്തു അസൈനാര്‍ (അച്ചാട്ടി)-ഫാത്തിമ ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ മുഅവ്വിദ് അലിയാണ് ദാരുണമായി മരിച്ചത്.[www.malabarflash.com]

 തിളച്ച കറി വീണ് പൊള്ളലേറ്റ കുട്ടിയെ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ പാത്രത്തില്‍ പിടിച്ചപ്പോള്‍ തിളച്ചകറി ദേഹത്തേക്ക് മറിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പൊന്നാനി അന്‍സാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.