കോഴിക്കോട്: മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ യു.പി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരേ മുസ്‌ലിം ലീഗ് നിയമ നടപടിക്ക്.[www.malabarflash.com]
ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരേയാണ് നിയമ നടപടി സ്വീകരിക്കുക എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി.എ മജീദ് അറിയിച്ചു.
ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരേ അപകീര്‍ത്തിപെടുത്തുന്നവരേ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുസ്ലീം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.

No comments:
Post a Comment