Latest News

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റില്‍

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ൽ. റാ​ന്നി മ​ന്ദി​രം​പ​ടി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഉ​തി​മൂ​ട് മാ​മ്പാ​റ​പു​ത്ത​ൻ വീ​ട്ടി​ൽ വി​ഷ്ണു​വാ​ണ് (20) പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

ജി​ല്ല പോലീ​സ് സൈ​ബ​ർ​സെ​ല്ലിന്റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. നി​ര​ന്ത​ര​മാ​യി ഇ​ൻ​റ​ർ​നെ​റ്റി​ലെ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ വി​ഡി​യോ​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടി​രു​ന്ന​ത്. തു​ട​ർ​ന്ന്​ അ​വ ഫോ​ണി​ൽ സൂ​ക്ഷി​ക്കു​ക​യും വാ​ട്‌​സ്ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചും വ​രു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ കാ​ണു​ന്ന​വ​രും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​വ​രും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രും പോലീ​സിന്റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ്​ വി​ഷ്​​ണു പോലീ​​സ്​ വ​ല​യി​ലാ​യ​ത്.

ആ​രും കാ​ണു​ന്നില്ലെ​ന്ന ധാ​ര​ണ​യി​ലാ​ണ് പ​ല​രും ഇ​ത്ത​രം വി​ഡി​യോ​ക​ൾ കാ​ണു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്. അ​ശ്ലീ​ല വി​ഡി​യോ​ക​ളും ദൃ​ശ്യ​ങ്ങ​ളും വി​ഷ്ണു​വി​ന്റെ  ഫോ​ണി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഫോ​ൺ പ​രി​ശോ​ധ​ന​ക്കാ​യി ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങു​മെ​ന്നും ജി​ല്ല പോലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ്​ അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.