കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. കോഴിക്കോട് ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ 'വിജയ് സങ്കൽപ്' റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.[www.malabarflash.com]
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇവിടുത്തെ ആചാരാനുഷ്ഠാനവും വിശ്വാസങ്ങളും സുപ്രിംകോടതിക്ക് മുമ്പാകെ വയ്ക്കും. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റിയെന്നും മോദി വ്യക്തമാക്കി. ബി.ജെ.പി ഉള്ളിടത്തോളം ആചാരാനുഷ്ഠാനങ്ങൾ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 'തുഗ്ലക്ക് റോഡ് അഴിമതി' നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് - മോദി പറഞ്ഞു.
'എല്ലാ മലയാളികൾക്കും എന്റെ വിഷു ആശംസകൾ' എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.
എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ മാറിമാറി കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment