തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോൾ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിലുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.[www.malabarflash.com]
എഴുത്തുകാരൻ, പ്രഭാഷകൻ എന്നി നിലകളിലും ബാബു പോൾ ശ്രദ്ധ നേടിയിരുന്നു. ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 75 വരെ ഇടുക്കി ജില്ലാ കളക്ടറായിരുന്നു അദ്ദേഹം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററായും ബാബു പോൾ സേവനമനുഷ്ഠിച്ചിരുന്നു.
സർവീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാൾ ധനകാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ആളാണ് ബാബു പോൾ.
കൊച്ചിൻ പോർട്ട് ചെയർമാൻ, ട്രാൻസ്പോർട്ട് സെക്രട്ടറി, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികളിലും ബാബു പോളിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഭരണതലത്തിൽ ഏറെ മികവുള്ള ബാബുപോൾ അനവധി പുസ്തകങ്ങളുടെ രചയിതാവാണ്.
1941ൽ എറണാകുളത്തെ കുറുപ്പംപടിയിൽ ജനനിച്ച ബാബു പോൾ എംജിഎം ഹൈസ്കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യുസി കോളജ്, തിരുവനന്തപുരം എൻജിനീയറിംഗ് കോളജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. 1964ൽ ഐഎഎസിൽ പ്രവേശിച്ചു.
ബാബു പോളിന്റെ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 19-ാം വയസിലാണ് അദ്ദേഹത്തിൻറെ ആദ്യ പുസ്തകമായ "ഒരു യാത്രയുടെ ഓർമകൾ’ പുറത്തിറങ്ങിയത്.
കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

No comments:
Post a Comment