Latest News

ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് പിറകിലേക്ക് ; മോഹന്‍ലാല്‍ സംവിധായകനാകുന്നു

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ സംവിധായകന്‍ ആകുന്നു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ‘ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.[www.malabarflash.com] 

ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു’ എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്‍റെ ബ്ലോഗിന്‍റെ പൂര്‍ണ്ണ രൂപം
ബറോസ്സ്
സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍
ജിവിതത്തിലെ ഒരോ വളവുതിരിവുകള്‍ക്കും അതിന്‍റേതായ അര്‍ത്ഥമുണ്ട് എന്ന സത്യത്തില്‍ എല്ലാകാലത്തും ഞാന്‍ അടിയുറച്ച്‌ വിശ്വാസിച്ചിരുന്നു. എന്‍റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇ സത്യത്തെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാ നടനാവാന്‍ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്ത് പോലും ഒരു ചാന്‍സ് ചോദിച്ചിട്ടില്ലാത്ത ഞാന്‍ കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്‍റെ പേരില്‍ പുരസ്കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്.

ആ അത്ഭുതത്തോടെ, ആകാംക്ഷയോടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്‍റ ഓരോ വളവു തിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നില്‍ക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്‍റെ മുന്നില്‍ വച്ചിരിക്കുന്നു. അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.

പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞആന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ‘ബറോസ്സ്’ എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു 3D സിനിമയാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പേരെ ഈ സിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം… അറബിക്കഥകള്‍ വിസ്മയങ്ങളഅ‍ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്‍റെ തീര്‍ത്തും വ്യത്യാസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്‍റെ സ്വപ്നം…

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.