കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടെക്കാണ് ബൈക്ക് റാലി നടത്തിയത്.[www.malabarflash.com]
ബൈക്ക് റാലി കാഞ്ഞങ്ങാട്ട് എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിക്ക് പതാക കൈമാറി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉദ് ഘാടന പരിപാടിയില്‍ സി. മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, നഷാത് പരവനടുക്കം, റംഷീദ് തോയമ്മല്‍, മൊയ്ദു കോളിയടുക്കം, ഉനൈസ് മുബാറക്ക്, റമീസ് ആറങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.
മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ ഉണ്ണിത്താനൊരു വോട്ട് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു ഉണ്ണിത്താ ന്റെ വിജയത്തിനായി നടത്തിയ ബൈക്ക് റാലിയില്‍ നൂറോളം ബൈക്കുകള്‍ അണി നിരന്നു.
No comments:
Post a Comment