Latest News

എൽഡിഎഫിന‌് പിന്തുണയുമായി പ്രവാസികളും

കാസർകോട‌്: കാസർകോട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന‌് ചരിത്ര വിജയം നൽകാൻ മുഴുവൻ പ്രവാസി കുടുംബങ്ങളും വോട്ടുചെയ്യണമെന്ന‌് കേരള പ്രവാസി സംഘം സംസ്ഥാന വൈസ‌് പ്രസിഡന്റ‌് പി കെ അബ്ദുള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]

വീടിനും നാടിനും വേണ്ടി കഷ്ടപ്പെട്ട‌് ജീവിത സായാഹ്നത്തിലെത്തി പ്രവാസികളെ ഓർത്തത‌് എന്നും എൽഡിഎഫ‌് സർക്കാരാണ‌്. ഇന്ത്യയിൽ ആദ്യമായി പ്രവാസി ക്ഷേമത്തിന‌് ഡിപ്പാർട്ട‌്മെന്റ‌് രൂപീകരിച്ച‌് നായനാർ സർക്കാർ ചരിത്രം കുറിച്ചു. പീന്നീട‌് അധികാരത്തിൽ വന്ന യുഡിഎഫ‌് സർക്കാരിൽ പ്രവാസിക്ഷേമത്തിന‌് മന്ത്രിയുണ്ടായെങ്കിലും യാതൊന്നും ചെയ‌്തില്ല. 2006 ൽ അധികാരത്തിൽ വന്ന വി എസ‌് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാരാണ‌് പ്രവാസികൾക്കായി ക്ഷേമനിധി നിയമം കൊണ്ടുവന്നത‌്. 

എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും നൂറുരൂപയായിരുന്ന ഘട്ടത്തിൽ പ്രവാസികൾക്ക‌് 500 രൂപ പെൻഷൻ നൽകുന്ന പദ്ധതി നടപ്പാക്കി. 2011 ൽ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവാസി സംഘടനകളും പിന്തുണച്ചിരുന്ന യുഡിഎഫ‌് സർക്കാർ അഞ്ചുവർഷം ഭരിച്ചിട്ടും പ്രവാസി പെൻഷൻ വർധിപ്പിച്ചില്ല. പെൻഷൻ വർധിപ്പിക്കണമെന്ന‌് നിയമസഭയ‌്ക്കകത്തും പുറത്തും എൽഡിഎഫും പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

പിണറായി വിജന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റയുടനെ പ്രവാസി പെൻഷൻ മൂന്നിരിട്ടിയാക്കി. മിനിമം പെൻഷൻ രണ്ടായിരം രൂപയാക്കി. കേരളത്തിലെ രണ്ട‌് മുന്നണികളിൽ എൽഡിഎഫ‌് എങ്ങനെയാണ‌് പ്രവാസികളോട‌് പ്രതിബദ്ധതാപൂർവമായ നിലപാട‌് സ്വീകരിച്ചതെന്ന‌് ഇക്കാര്യങ്ങ‌ളിൽ വ്യക്തമാണ‌്. 

വിദേശത്ത‌് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം കേരളത്തിലെത്തിക്കുന്നതിന്റെ ചെലവ‌് സംസ്ഥാന സർക്കാർ വഹിക്കുമെന്ന‌് പ്രഖ്യാപിച്ചിരിക്കുകയാണ‌്. മൃതദേഹം വിമാനത്താവളങ്ങളിൽ
നിന്ന‌് വീടുകളിലെത്തിക്കുന്നതിന‌് ആംബുലൻസ‌് സൗകര്യവും സർക്കാർ ഏർപ്പാടാക്കി. തിരിച്ചുവരുന്ന പ്രവാസികൾക്ക‌് തൊഴിൽ കണ്ടെത്തുന്നതിന‌് നോർക്കവഴി എൽടിപിആർഎംഎസ‌് പദ്ധതി ആയിരക്കണിന‌് പേർക്ക‌് ഗുണകരമായി. സംസ്ഥാന സർക്കാർ നടപ്പാക്കിയ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിന‌് പ്രവാസികൾക്കായി 30 ലക്ഷം രൂപ വരെ ലോൺ നൽകുന്ന പദ്ധതിയാണിത‌്. 

എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രനെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസി കുടുംബങ്ങളും വോട്ടുചെയ്യുമെന്ന‌് ഭാരാവഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ‌് ജലീൽ കാപ്പിൽ, സംസ്ഥാന കമ്മിറ്റിയംഗം കെ വി രാജേന്ദ്രൻ, ജില്ലാ വൈസ‌് പ്രസിഡന്റ‌് വി വി കൃഷ‌്ണൻ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.