Latest News

ജനറല്‍ ആശുപത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ആദൂരാലയങ്ങളടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാറിനൊപ്പം പൊതു ജനങ്ങളും സന്നന്ധ സംഘടനകളും കൈകോര്‍ക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താപിച്ചു.[www.malabarflash.com]

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മുഹിമ്മാത്തിന്റെ അഭിമുഖ്യത്തില്‍ നവീകരണം പൂര്‍ത്തിയക്കിയ പ്രസവ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

4 ലക്ഷം രൂപയിലേറെ ചിലവിട്ട് മുഹിമ്മാത്ത് സ്ഥാപനം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സേവനം വളരെ മഹത്തരമാണ്. ഈ മാതൃക സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരേണ്ടതുണ്ട് കാന്തപുരം പറഞ്ഞു.

വാര്‍ഡിന്റെ അകവും പുറവും പെയിന്റടിച്ച് മോടി കൂട്ടിയതോടൊപ്പം ഓരോ കട്ടിലിനു സമീപവും സാധനങ്ങള്‍ സൂക്ഷിക്കാന്‍ റാക്കുകള്‍ ഫിറ്റ് ചെയ്തും ജനലുകള്‍ക്ക് പുതിയ കര്‍ട്ടനിട്ടും പരിശോധനാ റൂമില്‍ സ്‌ക്രീനും കേടായ ഫാനുകളും ട്യൂബുകളും മാറ്റിസ്ഥാപിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി ഐ ഹാജി ഹമീര്‍ അലി ചൂരി, അബൂബക്കര്‍ കാമില്‍ സഖാഫി, വി പി എം ഫൈസി വില്ല്യാപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഡോ. ജമാല്‍, സുല്‍സണ്‍ മൊയ്തു ഹാജി, മുന്‍സിപ്പള്‍ കൗണ്‍സിലര്‍ ഹമീദ് ബെദിര, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.