നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ബുധനാഴ്ച പുലർച്ചെ ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ ദുബായിൽ നിന്നു കൊളംബോ വഴി കൊച്ചിയിലെത്തിയ യാത്രക്കാരന്റെ പക്കൽ നിന്ന് 227 കാർട്ടൻ സിഗരറ്റാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് വാങ്ങാൻ ഒരാൾ ടെർമിനലിനു പുറത്തു കാത്തുനിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് അയാളെയും കസ്റ്റംസ് പിടികൂടി. രണ്ടു പേരെയും കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

No comments:
Post a Comment