കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.[www.malabarflash.com]
തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എ.പി. ആകാശ്, തില്ലങ്കേരി പയഴപുരയില് രഞ്ജി രാജ്, മുഴക്കുന്ന് കുറുവോട് കെ. ജിതിന്, മുഴക്കുന്ന് കൃഷ്ണനിവാസില്‍ ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള് ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. പ്രതികൾ മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസിലെ മറ്റുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും ഇവര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഈ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കിയ കേസില്‍ പ്രതികള്‍ ഇനിയും ജയിലില്‍ കഴിയേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
2018 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് ആകാശിനെയും രഞ്ജി രാജിനെയും ഫെബ്രുവരി 19ന് അറസ്റ്റ് ചെയ്തു. കെ. ജിതിനെ ഫെബ്രുവരി 26 നും ദീപ് ചന്ദ് മാര്‍ച്ച് ആറിനുമാണ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment