ഉദുമ: ഉദുമ ടൗണിലെ എ.എച്ച് സ്റ്റോര്‍ ഉടമ മേല്‍പറമ്പിലെ എ.എച്ച് ഹസൈനാര്‍ (76) നിര്യാതനായി. രക്തസമ്മര്‍ദ്ധം കാരണം തളങ്കരയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹസൈനാര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.[www.malabarflash.com]
മയ്യിത്ത് നിസ്‌കാരം മൂന്നു മണിക്ക് മേല്‍പറമ്പ് ജുമാഅത്ത് പള്ളിയില്‍ നടക്കും
അമ്പത് വര്‍ഷമായി ഉദുമയില്‍ പലചരക്ക് വ്യാപാരം നടത്തി വരുന്നു. മേല്‍പറമ്പിലെ അബ്ദുല്ലയുടെയും ദൈനബിയുടെയും മകനാണ്.
ഭാര്യ: ദൈനബി, മകന്‍: എ.എച്ച് ഹാരിസ്, മരുമകള്‍: എ.കെ. സമീറ തിരുവക്കോളി.
ഭാര്യ: ദൈനബി, മകന്‍: എ.എച്ച് ഹാരിസ്, മരുമകള്‍: എ.കെ. സമീറ തിരുവക്കോളി.
സഹോദരങ്ങള്‍: എ.എച്ച് മുഹമ്മദ് (അരമങ്ങാനം), എ എച്ച് അബൂബക്കര്‍ (അരമങ്ങാനം) എ.എച്ച് അബ്ദുല്‍ റഹിമാന്‍ അരമങ്ങാനം (വ്യാപാരി ദേളി ) എ.എച്ച് അഹമ്മദ് (മേല്‍പറമ്പ്), എ.എച്ച് ഉമ്മര്‍ ( അരമങ്ങാനം)
No comments:
Post a Comment