കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നാണ് 2.2 കിലോ സ്വര്‍ണം പിടികൂടിയത്.[www.malabarflash.com]
സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുല്‍ ലത്തീഫ്, താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ്, കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുര്‍റഹീം, നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍, പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍, കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുല്‍ സാലിത്ത് മനോളി, കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
No comments:
Post a Comment