Latest News

മതാവ് മരിച്ച പിറേറ ദിവസം മകനും മരണത്തിന് കീഴടങ്ങി

ഉദുമ: മാതാവ് മരിച്ച പിറേറ ദിവസം മകനും മരണത്തിന് കീഴടങ്ങി. ഉദുമ മുക്കുന്നോത്തെ പരേതനായ കുഞ്ഞി കലന്തന്റെ മകന്‍ റംസാന്‍ സാലിഹ് (43) ആണ് ബുധനാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സാലിഹിന്റെ മാതാവ് ആമിന ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടിരുന്നു.
ഭാര്യ: മിസ്‌രിയ, മക്കള്‍: ഫാറൂഖ്, ഫര്‍സാന, നാഫിയ
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്മായീല്‍ ഹാജി, അബ്ദുല്ല ഹാജി, ഖദീജ, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍റഹിമാന്‍, മറിയം.
മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉദുമ ടൗണ്‍ ജുമാ മസ്ജിദില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.