Latest News

ചുരംകയറി എരുമേലിയിലെ രാഹുല്‍ ഗാന്ധിയും

വയനാട്: : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ​ര​നാ​കാ​ൻ ചു​രം​ക​യ​റി എ​രു​മേ​ലി​യി​ലെ രാ​ഹു​ൽ ഗാ​ന്ധി. മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി കെ.​ഇ. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്​ (33) സാ​ക്ഷാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ അ​പ​ര​നാ​യി പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്.[www.malabarflash.com] 

ഇടത്​ അനുകൂലിയായ എ​രു​മേ​ലി​യി​ലെ ഗാ​ന്ധി​യി​ൽ പാർട്ടി ക​ണ്ണു​വെ​ച്ച​തോ​ടെ പ​ത്രി​ക ന​ൽ​കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സും​ സ​മ്മ​ർ​ദ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഇ​തോ​ടെ ഇ​യാ​ളുടെ ഫോ​ൺ സ്വി​ച്ച്​​ഓ​ഫാ​യി. ഇ​തി​നു​പി​ന്നാ​ലെ സി.​പി.​എം ഇ​യാ​ളെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പിതാവ്​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മു​ട്ട​പ്പ​ള്ളി നാ​ൽ​പ​തേ​ക്ക​റി​ൽ കു​ഞ്ഞു​മോ​ൻ ഗാ​ന്ധി കു​ടും​ബ​ത്തോ​ടു​ള്ള ആ​രാ​ധ​ന​യി​ലാ​ണ്​ മ​ക്ക​ളു​ടെ പേ​രി​നൊ​പ്പം ഗാ​ന്ധി​യും കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

മൂ​ത്ത മ​ക​ന് രാ​ഹു​ൽ ഗാ​ന്ധി​യെ​ന്നും ഇ​ള​യ മ​ക​ന് രാ​ജീ​വ് ഗാ​ന്ധി​യെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം പേ​രി​ട്ട​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.